പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയുടെയും മകള്‍ ഹേമ യാദവിന്റെയും പേരില്‍ പട്നയിലുള്ള 3 സ്വത്തുകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.
നിയമവിരുദ്ധമായാണ് ഇവ നേടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി. ലാലുവിന്റെ 2 വീട്ടുജോലിക്കാര്‍ സമ്മാനിച്ചതാണു സ്വത്തുകളെന്നാണ് രേഖകളില്‍. ഈ സ്വത്തുകള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ളവരല്ല ജോലിക്കാരെന്നും അവരുടെ പേരില്‍ മറ്റാരോ ആണ് ഇതു വാങ്ങിയതെന്നും ആദായ നികുതി വകുപ്പു കണ്ടെത്തി. ഈ ജോലിക്കാര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കിയിരുന്നില്ല.

