തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറും. റൂറല്‍ എസ്പിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്നാട് അതിര്‍ത്തിയിലാണ്. അതിനാല്‍ കേസ് തമിഴ്നാട് പൊലീസിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് എസ്പിക്ക് ലഭിച്ച നിയമോപദേശം. ഭാവിയില്‍ പ്രതി പൊലീസ് അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിയമോപദേശവും പൊലിസിന് ലഭിച്ചിട്ടുണ്ട്. ന
അതേസമയം കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതില്‍ മുഖ്യമന്ത്രിയുമായി ഡിജിപി ചര്‍ച്ച നടത്തും. കേസിലെ കുറ്റാരോപിതയായ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന് അതിര്‍ത്തിയിലാണ്.
കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും


