ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയിൽ പറയുന്നു.സ്വന്തമായി വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
നരേന്ദ്ര മോദിയുടെ കൈവശം 2.67 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ട്. നാല് സ്വര്‍ണ മോതിരങ്ങളാണ് ഇവ. നാഷണൽ സേവിങ്സ് സര്‍ട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മോദിക്ക് 2.86 കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്. കൈവശം 52,920 രൂപയാണ് പണമായുള്ളത്. ഗാന്ധിനഗർ, വാരാണസി എന്നിവിടങ്ങളിലെ ബാങ്കുകളിലായി 80,304 രൂപയുടെ നിക്ഷേപവുമുണ്ട്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപവും മോദിക്കുണ്ട്. സര്‍ക്കാരിൽ നിന്ന് ശമ്പളവും ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശയുമാണ് തന്റെ വരുമാനമായി നരേന്ദ്ര മോദി രേഖപ്പെടുത്തിയത്.
1978ൽ ഡൽഹി സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദവും 1983ൽ ഗുജറാത്ത് സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയതായും സത്യവാങ്മൂലത്തിലുണ്ട്.