ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 52,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 775 പേര് മരിച്ചു. ഇതുവരെ 34,968 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 10,20,582 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കോവിഡ് 19 പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്. മഹാരാഷ്ട്രയില്‍ 4,00,651 പേരും തമിഴ്നാട്ടില്‍ 2,34,114 പേരും ഡല്‍ഹിയില്‍ 1,33,310 പേരും ഇതുവരെ രോഗബാധിതരായി. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാമ്പിളുകള്‍ പരിശോധിച്ചു. ഇത് വരെ 1,81,90,382 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്.

