അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ ആയുധങ്ങളുമായി മൂന്ന് പേര് പിടിയില്‍. അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫാണ് ഇവരെ പിടികൂടിയത്. ഒരു വനിത ഉള്‍പ്പെടുന്ന സംഘത്തെയാണ് ബുധനാഴ്ച ആര്‍പിഎഫ് പിടികൂടിയത്. അഞ്ച് തോക്കുകളും ആറ് മാഗസിനുകളും രണ്ട് മൊബൈല്‍ ഫോണുകളും സംഘത്തില്‍നിന്നും പിടിച്ചെടുത്തു.

