രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി. 49,931 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 14,35,453 ആയി ഉയർന്നു. 708 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇന്ത്യയിൽ ഇതുവരെ 32,771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,17,568 പേര് രോഗമുക്തരായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9,431 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 267 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി. 6044 പേര് രോഗമുക്തി നേടി. തമിഴ്നാട്ടില്‍ 85 പേരാണ് രോഗം ബാധിച്ച് ഞായറാഴ്ച മരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ കോവിഡ് മരണം 3,494 ആയി. നിലവില്‍ തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി.

