ന്യൂഡല്‍ഹി: അബുദാബിയില്‍ നടക്കുന്ന ഒ ഐ സി(ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്) സമ്മേളനത്തില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം അറിയിച്ച് പാകിസ്താന്. മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളിലാണ് ഒ ഐ സി സമ്മേളനം നടക്കുന്നത്. 57 രാജ്യങ്ങളാണ് ഒ ഐ സിയിലുള്ളത്.

സുഷമയെ ക്ഷണിച്ച നടപടി പിന്‍വലിക്കണമെന്ന് യു എ ഇ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇസ്ലാമാബാദില് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒ ഐ സിയുടെ സ്ഥാപക അംഗങ്ങളില്‍ ഒന്നിനെതിരെ കടന്നുകയറ്റമുണ്ടായിരിക്കുകയാണെന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പരാമര്‍ശിച്ച് ഖുറേഷി കൂട്ടിച്ചേര്‍ത്തു.

