ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഉണ്ടായത് ചരിത്രത്തിലില്ലാത്ത നാണക്കേടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മഹാരാഷ്ട്രയില്‍ ബിജെപി നാണംകെട്ട് പിന്മാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നാണക്കേടിന് നില്‍ക്കാതെ രാജിവച്ച് പോകുന്നതാണ് നല്ലത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത പ്രഹരമാണ് മഹാരാഷ്ട്ര സംഭവവികാസങ്ങള്‍. ഇത് കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ സഖ്യ കക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ബിജെപി നാണംകെട്ട് പിന്മാറേണ്ടിവരുമെന്ന് ആന്റണി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

