വിമാനങ്ങൾക്ക് ശേഷം ഹോട്ടലുകളിൽ ബോംബ് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി. വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുകയും റിപ്പോർട്ട് ചെയ്യപ്പെട്ട ഭീഷണിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ഈസ്റ്റ് തിരുപ്പതി പോലീസാണ് ഇക്കാര്യം അറിയിച്ചത്. സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ടാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിക്കുന്നു.
മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമർശിക്കുന്ന മെയിലിൽ ഭീഷണിക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്.

