ന്യൂഡൽഹി: തിരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ ചിത്രം തെളിയുമ്പോൾ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കം. എൻഡിഎയുടെ ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു. എല്ലാ സീറ്റിലെയും ഫലസൂചനകൾ വ്യക്തമാകുമ്പോൾ 300ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിലാണ്.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ദൃശ്യം. സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ്വാദി പാർട്ടിയും സഖ്യമായി മൽസരിച്ച ഉത്തർപ്രദേശിൽ അവർക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിൽ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗഡിൽ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു.

