പറ്റ്ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ തോല്‍വിയിലേക്ക്. ജെ എന്‍ യു സമരനേതാവ് കൂടിയാണ് കനയ്യ കുമാര്‍. ബിഹാറിലെ മഹാസഖ്യത്തിന്‍റെ ഭാഗമാകാത്തത് സി പി ഐ -യെ അപകടത്തിലാക്കിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഇടത് ആശയങ്ങളും ജനകീയ വിഷയങ്ങളും എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നയാളായിരുന്നു കനയ്യ കുമാര്‍. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ സിങ് ഇവിടെ ലീഡ് ചെയ്യുകയാണ്.