ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീല ദീക്ഷിത്തിൻ്റെ ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ തന്നെ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജുന്‍ ഘാര്‍ഗെ.
കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്തിയത്.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്. ഇതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് ചിലര്‍ പറയുമ്ബോള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിനുള്ള കാരണം ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണെന്ന് മറ്റു ചിലര്‍ പറയുന്നു. ഇന്നലെ അന്തരിച്ച ഷീല ദീക്ഷിത്തിൻ്റെ ശവസംസ്കാര ചടങ്ങുകള്‍ ഇന്നായിരുന്നു നടന്നത്.
ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ തികയുന്നതിന് മുന്പെയായിരുന്നു ആഘോഷം.

