അഹമ്മദാബാദ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനഞ്ചുകാരിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണി. ഈ വിവരം ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. ഒടുവില്‍ പെണ്‍കുട്ടിയോട് കാര്യം തിരക്കിയതോടെയാണ് പ്രതിയുടെ വാവരം പുറത്തെത്തുന്നത്. അമ്മാവനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
വീട്ടില്‍ തനിച്ചാകുന്ന സമയം അമ്മാവന് നിരവധി തവണ തന്നെ പീഡിപ്പിച്ചതായും ഇതേ തുടര്‍ന്നാണ് താന്‍ ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;
പതിനഞ്ചുകാരിയെ വയറുവേദനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് മനസിലായി. ഇക്കാര്യം ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് അമ്മാവന് ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. അയല്‍വാസിയായ അമ്മാവന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മാവന് ഭീഷണിപ്പെടുത്തിയതായും നിരവധി തവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്കോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് അറസ്റ്റ്.

