ജബല്‍പൂര്‍: കുഞ്ഞിന്റെ കരച്ചിലില്‍ അസ്വസ്ഥനായ പിതാവ് ഒന്നര വയസ്സുള്ള കുഞ്ഞിനെ തറയില്‍ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ഒന്നര വയസ്സുകാരി രുപാലിയെയാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി മദ്യലഹരിയിലെത്തിയ പ്രതി കുഞ്ഞിന്റെ കരച്ചില് കേട്ട് അസ്വസ്ഥതനായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ എടുത്ത് തല തറയില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം പ്രതി കുഞ്ഞിന്റെ മൃതദേഹം സമീപപ്രദേശത്തുള്ള അഴുക്കുചാലിനു സമീപത്തെ കല്ലിനു പുറകിലായി ഉപേക്ഷിച്ചു.
വെള്ളിയാഴ്ച രാവിലെ മാലിന്യശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
ഇയാളുടെ ഭാര്യയുടെ നാലാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രുപാലിയെ കൂടാതെ മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്മക്കളും ഇയാള്‍ക്കുള്ളതായി പോലീസ് പറഞ്ഞു.

