ന്യൂഡല്‍ഹി: ഗരീബ് രഥ് ട്രെയിന്‍ നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് റെയില്‍വേ. സധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എ.സി ടെയ്രിനില്‍ യാത്ര ചെയ്യാനാകുന്ന ഗരീബ് രഥ് നിര്‍ത്തലാക്കാന്‍ റെയില്‍വേ ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് റെയില്‍വേ വ്യക്തമാക്കി. ഇപ്പോള്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ അത്തരം തീരുമാനങ്ങളുണ്ടായാല്‍ അറിയിക്കാമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഗരീബ് രഥ് ട്രെയിനുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കുകയോ നിലവിലെ റൂട്ടുകളില്‍ ഗരീബ് രഥ് ട്രെയിനുകള്‍ പിന്‍വലിച്ച് എക്സ്പ്രസ് ട്രെയിനോ മെയിലോ ഓടിക്കാന്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗരീബ് ട്രെയിനുകളുടെ കോച്ചുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും റെയില്‍വേ നിര്മദ്ദേിശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഇപ്പോള്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് റെയില്‍വേ പ്രഖ്യാപിച്ചുവെങ്കിലും വാര്‍ത്തകള്‍ ഭാഗികമായി ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്.
കാത്ഗോഡം-ജമ്മു, കാത്ഗോഡം-കാണ്‍പൂര്‍ റൂട്ടിലെ ഗരീബ് രഥ് ട്രെയിനുകള്‍ ഇതിനകം നിര്‍ത്തിയിരിക്കുകയാണ്. ഗരീബ് രഥ് നിര്‍ത്തി പകരം മെയിലോ എക്സ്പ്രസോ ഓടിക്കാനാണ് തീരുമാനം.

