ഡല്‍ഹി : കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാകുന്നത് അര്‍ഹതയുടെ അംഗീകാരം. ആദ്യം അടൂരില്‍ നിന്നും പിന്നീട് മണ്ഡലം പുനഃ ക്രമീകരിച്ചപ്പോള്‍ മാവേലിക്കരയില്‍ നിന്നും ഏഴു തവണ പാര്‍ലമെന്റ് അംഗമായ കൊടിക്കുന്നില്‍ സുരേഷ് നേരത്തെ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായിരുന്നു . അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവാകും. ബംഗാളില്‍ നിന്നുള്ള എം.പിയാണ് അധീര്‍ രഞ്ജന്‍ ചൗധരി. കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടായിരുന്നു.രാഹുല്‍ ഗാന്ധി ലോക്സഭാ കക്ഷി നേതാവാകാന്‍ വിസമ്മതിച്ചതോടെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പേര് സോണിയാഗാന്ധി നിര്‍ദേശിച്ചത്.

