അഹമ്മദാബാദ് : കെ9 വജ്രയില്‍ യാത്ര നടത്തി സൂറത്തിലെ ഹസീറയില്‍ ആരംഭിച്ച ഹോവിറ്റ്സര്‍ തോക്ക് നിര്‍മാണശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലാര്സണ് ആന്‍ഡ് ടൂബ്രോ കമ്പനി യാണ് ഹോവിറ്റ്സര്‍ തോക്കുകളുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
4500 കോടി രൂപയുടെ കരാറിന്മേലാണ് പദ്ധതി. കെ9 വജ്ര-റ്റി നൂറ് യൂണിറ്റ് തോക്കുകളാണ് കരാര്‍പ്രകാരം കമ്പനി നിര്‍മിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ രണ്ട് തോക്കുകള്‍ പ്രദര്‍ശനത്തിനെത്തിക്കും.

