രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
ഇ-സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി-കയറ്റുമതി, ഉപയോഗം, സൂക്ഷിക്കല്‍, വിതരണം, പരസ്യം എല്ലാം നിരോധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഇ-സിഗരറ്റ് നിരോധന ഓര്‍ഡിനന്‍സ് ഈയടുത്ത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രിമാരുടെ സമിതി പരിശോധിച്ചുരുന്നു.


