മുംബൈ : സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആരോഗ്യനില മോശമായതിനെ ഞായറാഴ്ച അദ്ദേഹത്തെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഡിഎഎച്ച്) പ്രവേശിപ്പിച്ചിരുന്നു.
1948 ജൂൺ 10ന് ബീഹാറിലെ അരാരിയയിലാണ് സുബ്രത റോയ് ജനിച്ചത്. ഗോരഖ്പൂരിലെ ഗവൺമെന്റ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ വിദ്യാഭ്യാസം നേടി. 1976ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്.

