ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കു പിന്നാലെ കോല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരും ബിജെപി അനുകൂല വിദ്യാര്‍ഥികളും ഏറ്റുമുട്ടി.
ബിന്ധാന്‍ സരാണി കോളജിന് സമീപമാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ റാലിയിലെ വാഹനത്തിനു നേരെ കാന്പസില്നിന്ന് കല്ലേറുണ്ടായി. കോളജ് ഹോസ്റ്റലിനു പുറത്തു തീയിടുകയും ചെയ്തു.
കാന്പസില്നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായി. അവര്‍ വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു.
മധ്യ കോല്‍ക്കത്തയില്‍നിന്ന് നോര്‍ത്ത് കോല്‍ക്കത്തയിലെ വിവേകാനന്ദാ ഹൗസ് വരെയാണ് അമിത് ഷാ റാലി സംഘടിപ്പിച്ചത്. വൈകിട്ട് നാലു മണിയോടെയാണു റാലി ആരംഭിച്ചത്.

