വൈ.എസ്.ആര് കോണ്‍ഗ്രസിനെ ചേര്‍ത്തു നിര്‍ത്തി ദക്ഷിണേന്ത്യയിലെ ഭാവി ഭാസുരമാക്കാന്‍ തന്ത്രങ്ങളൊരുക്കി ബി.ജെ.പി. ആന്ധ്ര പ്രദേശില്‍ മിന്നുന്ന വിജയം കൈവരിച്ച് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയ്ക്ക് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ബി.ജെ.പി വാഗ്ദാനം ചെയ്തു.
ബി.ജെ.പി, എം.പിയും വക്താവുമായ ജി.വി.എല്‍ നരസിംഹ റാവു ഇക്കാര്യത്തിന് വേണ്ടി ഇന്നലെ ജഗന് മോഹന്‍ റെഡ്ഡിയുമായി കൂടികാഴ്ച നടത്തി. ലോക്സഭയില്‍ വൈ.എസ്.ആര് കോണ്‍ഗ്രസിന് ലഭിച്ച 22 എം പി മാരില്‍ ആര്‍ക്കെങ്കിലം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നാണ് ബി.ജെ.പി വാഗ്ദാനം. എന്നാല്‍ ജഗന് മോഹന്‍ റെഡ്ഡി ഇതിനോട് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ക്രസിത്യന്‍ മുസ്ലിം വോട്ടു ബേസിന് ഇതില്‍ താത്പര്യമുണ്ടാകില്ലെന്നാണ് വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍.
ദക്ഷിണേന്ത്യയില്‍ നിന്ന് കഴിഞ്ഞ മോദി മന്ത്രിസഭയ്ക്ക് പിന്തുണയുമായി മൂന്ന് പ്രമുഖ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. തെലങ്കാനയില്‍ നിന്ന് ടി.ആര്.എസ്, ആന്ധ്രയില്‍ നിന്ന് ടി.ഡി.പി, തമിഴ്നാട്ടില്‍ നിന്ന് എ.ഐ.എ.ഡി.എം.കെ. എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് പാര്‍ട്ടികളും ബി.ജെ.പിയോട് അകലം പാലിക്കുകയായിരുന്നു. ടി.ഡി.പിയും തമിഴ് നാട്ടിലെ എ.ഐ.എ.ഡി.എം.കെയും തകര്‍ന്നടിയുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ നിന്ന് ശക്തമായ ഒരു സഖ്യകക്ഷിയെ ബി.ജെ.പി തിരയുന്നുണ്ട്. ഇത് ആവരുടെ ഭാവി വളര്‍ച്ചയ്ക്ക് ആവശ്യമാണ് താനും. ഈ സാഹചര്യത്തിലാണ് ആവശ്യമില്ലെങ്കില്‍ കൂടിയും ഭരണത്തില്‍ പങ്കാളിത്തം നല്കി വൈ.എസ്.ആര് കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്.

