ഡല്‍ഹി : തകരാറിലായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനമാണ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുറന്നടിച്ചു . യുപിഎ സര്‍ക്കാരും പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാരും രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് രണ്ടര ശതമാനത്തോളം വര്‍ധിച്ചു കാട്ടുകയായിരുന്നു. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് അരവിന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2011-12നും 2017-18നും ഇടയില്‍ രാജ്യത്തെ വളര്‍ച്ചാനിരക്ക് 7 അല്ലെന്നും 4.5 ശതമാനത്തിന് മേലെ വരില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു. അതേ സമയം വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച് കാട്ടുന്നത് രാഷ്ട്രീയ തീരുമാനമല്ലെന്നും രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് ടെക്നോക്രാറ്റുകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു . അതിവേഗത്തില്‍ കുതിക്കുന്ന സമ്ബദ് വ്യവസ്ഥ എന്ന് തോന്നിക്കുന്ന വിധത്തില്‍ ജിഡിപി കണക്കാക്കി .
ഇത്തരം തെറ്റായ കണക്കുകള്‍ രാജ്യത്തെ സാമ്ബത്തിക പരിഷ്ക്കരണത്തെ പിന്നോട്ടടിക്കും. യഥാര്‍ത്ഥ വളര്‍ച്ചാനിരക്കായിരുന്നു അക്കാലത്ത് പുറത്ത് വന്നതെങ്കില്‍ ബാങ്കിംഗ്, കാര്‍ഷിക രംഗങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമായിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോവാനാവില്ലെന്നും ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ജിഡിപി കണക്കാക്കുന്ന രീതി പരിശോധിക്കണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

