രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,86,576 ആയി. 357 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണവൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 8,102 ലേക്കെത്തി. വെറും മൂന്ന് ദിവസത്തിനിടെയാണ് മരണസംഖ്യ 7,000ല്‍ നിന്ന് 8,000 ത്തിലേക്ക് എത്തിയത്.
അതേസമയം, രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാള് ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നുള്ളതാണ് നേരിയ ആശ്വാസം നല്‍കുന്നത്. 1,37,448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആകുകയും 3438 പേര് മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 1347 പേരാണ് മരിച്ചത്. 21,521 പേര്‍ക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 36,841 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 326 മരണം റിപ്പോര്‍ട്ട് ചെയ്തു.


