മണിപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം അക്രമാസക്തമായി. ഇംഫാലില്‍ മെയ്തെയ് വിഭാഗം ഇന്നലെ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. അക്രമം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിൽ സ്ത്രീകൾ പന്തം കത്തിച്ച് പ്രതിഷേധിച്ചു. ഇംഫാലിലെ തങ്മെയ്ബാന്ഡില് പോസ്റ്ററുകള്‍ ഉയര്‍ത്തിയും പന്തം കത്തിച്ചും ഒരു കൂട്ടം സ്ത്രീകള്‍ മാര്‍ച്ച് നടത്തി.
ഇംഫാലിലെ കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികളും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തില്‍ ഡിജിപി, സുരക്ഷാ ഉപദേഷ്ടാവ് ഗവര്‍ണര്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മണിപ്പൂരിൽ നിന്ന് അർധസൈനിക വിഭാഗത്തെ പിൻവലിക്കണമെന്നും ധാർമികതയുടെ പേരിൽ 50 നിയമസഭാംഗങ്ങൾ രാജിവെക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. മാർച്ചിന് ശേഷം വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. വിദ്യാര്‍ത്ഥികള്‍ ബിരേന്‍ സിങ്ങിന്റെ ഓഫീസും അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. അതേസമയം തൗബാലില്‍ വിദ്യാര് ത്ഥി പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


