ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 475 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. 4,95,513 പേര് ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആകെ മരിച്ചവരുടെ എണ്ണം 21,604 ആയി. മഹാരാഷ്ട്രയില്‍ 2,30,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,667 പേര് മരണമടഞ്ഞു. തമിഴ്നാട്ടില്‍ 1,26,581 പേര്‍ക്കും ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കുമാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ 1,765 പേരും ഡല്‍ഹിയില്‍ 3,258 പേരും മരിച്ചു. കേരളത്തിലും കൊവിഡ് ബാധിതരുടെ നിരക്ക് ഉയരുകയാണ്.

