ന്യൂദല്‍ഹി: പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധവമന്റെ യൂണിഫോം പാക്കിസ്ഥാന് മ്യൂസിയത്തില്‍ സൂക്ഷിച്ചതായി വ്യാജ വാര്‍ത്ത. പാക്കിസ്ഥാനിലെ വാര്‍മ്യൂസിയത്തില്‍ അഭിനന്ദന്റെ യൂണിഫോം സൂക്ഷിച്ചുവെച്ചതായാണ് പാക് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത. ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാഹിദഗ് മുകള്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചിത്രം സഹിതം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ വസ്തു അന്വേഷിച്ചിറങ്ങിയ ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂമാണ് ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയത്. പാക്കിസ്ഥാനി മ്യൂസിയത്തിലുള്ള വ്യോമസേന പൈലറ്റിന്റെ ചിത്രം ഒറിജിലനലാണ് പക്ഷേ അത് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിന്റേതല്ല. മറിച്ച് ഇസ്രയേലി പൈലറ്റിന്റേതാണ്.


