മദ്യം ഹോം ഡെലിവറിയായി നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ലോക്ക് ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി സുപ്രീംകോടതി തള്ളി. ലോക്ക് ഡൗണില്‍ മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി.
സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആള്‍ക്കൂട്ടം കുറക്കുന്നതിനും വേണ്ടിയാണ് മദ്യശാലകള്‍ തുറക്കാത്തതെന്നും മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി.


