മുംബൈ: റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി 40,000 കോടിയോളം രൂപകേന്ദ്രത്തിന് നല്‍കിയേക്കും. ഈ വര്‍ഷം മാര്‍ച്ചിന് മുമ്പ് തുക കേന്ദ്ര ധനകാര്യ മന്ത്രാലത്തിന് ആര്‍ബിഐ കൈമാറുമെന്നാണ് വിവരം. ഇത്രയധികം തുക ലഭിക്കുന്നത് ധനക്കമ്മി പ്രതിസന്ധിയില്‍ ഉഴലുന്ന കേന്ദ്രസര്‍ക്കാരിന് ആശ്വാസമാകുമെന്നാണ് വിവരങ്ങള്‍.
30,000 മുതല്‍ 40,000 കോടി രൂപയോളമാണ് ആര്‍ബിഐ ലാഭവിഹിതമായി നല്‍കുകയെന്ന് ആര്‍ബിഐ വൃത്തങ്ങളെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

