ചൂടില്‍ നിന്നും രക്ഷ നേടാന്‍ എസ്.യുവിയില്‍ ചാണകം പൂശി മുബൈ സ്വദേശിയായ ഒരു ഡോക്ടര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ തന്റെ കാറില്‍ ചാണകം പൂശിയെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. സേജല്‍ ഷാ ടൊയോട്ട കൊറോള കാറിലാണ് ചാണകം പൂശിയത്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ നവനാദ് ദുദ്ഹയും തന്റെ മഹീന്ദ്ര 500 എസ്യുവിയില് ചാണകം പൂശിയത്.
ചാണകം പൂശിയതിനു ശേഷം കാറിനുള്ളിലെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു. മൂന്നു കോട്ട് ചാണകമാണ് കാറില്‍ പൂശിയിരിക്കുന്നത്. ചാണകം പൂശുന്ന സമയത്തുണ്ടകുന്ന ദുര്ഗന്ധമൊഴിച്ചാല് മറ്റൊരു പ്രശ്നങ്ങളുമില്ലെന്നാണ് നവനാദ് പറയുന്നത്.

