കുംഭമേളയ്ക്കായി സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവേ. രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനാണ് തീരുമാനം. 2025 ജനുവരി 12 മുതൽ ആണ് പ്രയാഗ്രാജില് കുംഭമേള നടക്കുക.2025-ൽ യുപിയിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ എത്തും, അത്തരമൊരു സാഹചര്യത്തിലാണ് കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി 933 കോടി രൂപയാണ് റെയിൽവേ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
എല്ലാ തീര്‍ത്ഥാടകര്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.2019 കുംഭമേളയിൽ ഏകദേശം 24 കോടി ആളുകൾ പങ്കെടുത്തു. ഈ കണക്കുകൾ പരിഗണിച്ചാണ് 2025 ൽ ട്രെയിൻ സർവീസുകൾ കൂട്ടുന്നത് . ഇത് കൂടാതെ സ്റ്റേഷൻ വളപ്പിലെ റോഡ് അറ്റകുറ്റപ്പണികൾ, സിസിടിവി ക്യാമറകൾ, അധിക താമസ യൂണിറ്റുകൾ, കാത്തിരിപ്പ് മുറികൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായി 495 കോടി രൂപയും അനുവദിച്ചു.