ഈസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിലെ ചിന്നയ്യപാലത്തില് കാണാതായ കുട്ടികളുടെ മൃതദേഹം തടിപ്പെട്ടിക്കുള്ളില്‍ കണ്ടെത്തി. അവധിക്കാലം ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ പ്രശാന്ത് കുമാര്‍(11), കാര്‍ത്തിക് (9) എന്നിവരുടെ മൃതദേഹങ്ങളാണ് തടിപ്പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്.കഴിഞ്ഞ മാസം 26 മുതല്‍ ഇവരെ കാണാനില്ലായിരുന്നു.
ശനിയാഴ്ച ചില കുട്ടികള്‍ വീടിനു സമീപത്തെ സ്കൂള്‍ പരിസരത്ത് ക്രിക്കറ്റ് കളിക്കവെ അടിച്ചകറ്റിയ പന്ത് തിരികെ എടുക്കുന്നതിനായി മുറികളില്‍ ഒന്നില്‍ കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു.കളിക്കുന്നതിനിടയില്‍ പെട്ടിക്കുള്ളില്‍ കയറിയ കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് പോലീസ് വ്യക്തമാക്കി.

