കശ്മീര്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുപ്വാര ജില്ലയിലെ ഹന്ദ്വാര പ്രവിശ്യയില്‍ ആണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. അതായ്ത, ഭീകരര്‍ നുഴഞ്ഞു കറിയതുമായി ബന്ധപ്പെട്ട് മേഖലയില്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും. അതിനാല്‍ സമാധാന ചര്‍ച്ചക്കുള്ള നീക്കമാണ് ഇതെന്നാണ് പാകിസ്ഥാന് വാദം.

