തിരുവനന്തപുരം: നബി ദിനത്തിന്റെ പൊതു അവധി ഈ മാസം 28ന്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.നേരത്തെ സര്‍ക്കാര്‍ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത്. ഈ തീയതിയിലാണ് മാറ്റം.
സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം നേരത്തെ കത്ത് നൽകിയിരുന്നു. സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.


