തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാൻ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. മുൻ ധാരണപ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും.
മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാവുക.സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്പോള്‍ മന്ത്രിമാര്‍ മാറണമെന്നായിരുന്നു ധാരണയെങ്കിലും നവ കേരള സദസുമൂലം പുനഃസംഘടന നീണ്ടുപോകുകയായിരുന്നു.


