തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികളുടെ അന്തിമഘട്ട സൂചനകള്‍ പുറത്ത്.
വടകരയില്‍ കെ.കെ. ഷൈലജയെ മത്സരിപ്പിക്കുമെന്നാണ് സൂചന. ചാലക്കുടിയില്‍ മുൻ മന്ത്രി സി. രവീന്ദ്ര നാഥും ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി. ജോയ് മത്സരിക്കുമെന്നാണ് സൂചന. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ നിർത്താനാണ് സിപിഎം തീരുമാനം. പത്തനംതിട്ടയില്‍ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കും സ്ഥാനാർഥിയാകുമെന്നാണ് സൂചന.
എറണാകുളത്ത് കെഎസ്കെടിഎ നേതാവ് കെ.ജെ.ഷൈൻ, പൊന്നാനിയില്‍ ഡിവൈഎഫ്ഐ നേതാവ് വി. വസീഫ്, ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ.എം. ആരീഫ്, ആലത്തൂരില്‍ മന്ത്രി കെ. രാധാകൃഷ്ണൻ, കോഴിക്കോട് ഇളമരം കരീം, പാലക്കാട് എ. വിജയരാഘവൻ, ഇടുക്കിയില്‍ ജോയ്സ് ജോർജ്, കണ്ണൂരില്‍ എം.വി. ജയരാജൻ എന്നിവരും മത്സരിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂർത്തിയായതിന് പിന്നാലെയാണ് സ്ഥാനാർഥികളുടെ കാര്യത്തിലെ അന്തിമ സൂചന പുറത്തുവന്നത്.


