തിരുവനന്തപുരം : നവകേരള സദസിനായി സ്കൂള്‍ബസുകള്‍ വിട്ടു നല്കാന് സര്‍ക്കാര്‍ നിര്‍ദേശം. പരിപാടിക്കായി പൊതുജനങ്ങളെ എത്തിക്കാനാണ് ബസുകള്‍ ഉപയോഗിക്കുക. അതത് നിയമസഭാ മണ്ഡലങ്ങളിലെ സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ബസ് നല്കുമ്പോള് ചിലവാകുന്ന ഇന്ധനചിലവും ഡ്രൈവറുടെ ബാറ്റയും സംഘാടക സമിതിയില്‍ നിന്ന് ഈടാക്കാമെന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ആവശ്യപ്പെട്ടാല്‍ സ്കൂള്‍ബസ് വിട്ടുനല്‍കണം; ഇന്ധന ചിലവ് സംഘാടകര്‍ നല്‍കും; നിര്‍ദേശം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

