തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പട്ടണത്തിലെ മാര്‍ക്കറ്റുകളുടെ നടത്തിപ്പിനും തെരു വോര കച്ചവടങ്ങളുടെ നടത്തിപ്പിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി ആറ്റിങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയത്. പ്രദേശത്തെ മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടു ക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്നും നഗരസഭാ ചെയര്മാന് എം.പ്രദീപ് അറിയിച്ചു. എല്ലാവരും ഈ തീരുമാന ങ്ങളോട് സഹകരിക്കണമെന്ന് ചെയര്മാന് അഭ്യര്‍ത്ഥിച്ചു.

