വിദേശത്തുനിന്ന് നിന്ന് പിതാവെത്തിയത് ഇന്നലെ
തിരുവനന്തപുരം: കണിയാപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ച നിലയില്‍. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന് (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂന്നുപേരെയും തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുനിന്ന് പിതാവ് രമേശന് ഇന്നലെയാണ് വന്നത്. ഇതിന് ശേഷമാണ് സംഭവം. സാമ്പത്തികബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക വിവരം.


