തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മരണത്തിന്റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന് തന്നെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്. ശശീന്ദ്രനാഥ്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ചാന്‍സലറുടെ നടപടി.
എന്നാല്‍ വിഷയത്തില്‍ നിയമനടപടി ആലോചിക്കുന്നില്ല. ഗവര്‍ണറുടെ നടപടി പ്രതികാരമനോഭാവത്തോടെ എന്ന് ചിന്തിക്കുന്നില്ല. അദ്ദേഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ശശീന്ദ്രന്.


