കൊല്ലം: വയോധികയെ മര്‍ദിച്ച മരുമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. കൊല്ലം തേവലക്കര നടുവിലക്കരയില്‍ നടന്ന സംഭവത്തിലാണ് പോലീസ് ഇടപെടല്‍.കസേരയില്‍ ഇരിക്കുന്ന 80കാരിയായ വയോധികയെ മരുമകള്‍ തള്ളി തള്ളി താഴെയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലാണ് ആദ്യം വ്യാപകമായി പ്രചരിച്ചത്. വൃദ്ധയെ യുവതി വീടിനുള്ളില്‍ വച്ച് മര്‍ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും വീഡിയോയില്‍ കാണാം.
നിലത്ത് കിടന്ന വയോധിക എഴുന്നേല് സാധിക്കാതെ നിലത്തിരുന്നു. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയും തന്റെ ഫോണെടുത്ത് കാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരു വര്‍ഷം മുൻപ് നടന്ന സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. വൃദ്ധയെ കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയും വീഡിയോയില്‍ കാണാം. വീഡിയോ പകര്‍ത്തിയത് സമീപത്തുണ്ടായിരുന്ന പുരുഷനാണ്.