മൂവാറ്റുപുഴ: മാര്‍ച്ച് 9,10 തിയതികളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സാസ്ക്കാരിക ഉത്സവത്തോട് അനുബന്ധിച്ച് വിളംബരവും ഒഡീസി നൃത്തവും മൂവാറ്റുപുഴയില്‍ അരങ്ങേറി .
മൂവാറ്റുപുഴ ഗവ. ടി.ടി.ഐ ഹാളില്‍ ഒറീസ ഡാന്‍സ് അക്കാഡമിയുടെ നര്‍ത്തകിയായ ജനഹാബി ബഹ്റ അവതരിപ്പിച്ച ഒഡീസി നൃത്തം കല ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. സ്റ്റേജ് നിറഞ്ഞാടിയ നര്‍ത്തകി ജനഹാബി ബഹ്റ ടി.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കും, , അദ്ധ്യാപകര്‍ക്കും , ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കും ഒഡീസി നൃത്തത്തിന്റെ പ്രാധാന്യം വിവരിച്ചുനല്‍കി. ഇതോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര നഗരം ചുറ്റി ടി.ടി.ഐയില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്. രഘു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആര്. സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. . സെക്രട്ടറി സി.ടി.ഉലഹന്നാന് സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ജോഷ്സ്ക്കറിയ , ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റെ സെക്രട്ടറി സി.കെ.ഉണ്ണി, ജില്ലാ എക്സി ക്യൂട്ടീവ് അംഗം കെ.പി. രാമചന്ദ്രന്, താലൂക്ക് ജോയിന്റെ സെക്രട്ടറി പി. അര്ജ്ജുനന് എന്നിവര്‍ സംസാരിച്ചു.


