കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ രണ്ടാം പ്രതിയായ ലൈല ഭഗവല്‍സിംഗിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് സോഫി തോമസ് ആണ് ഹര്‍ജി പരിഗണിച്ചത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല കോടതിയെ സമീപിച്ചത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. നേരത്തേ വാദം പൂര്‍ത്തിയായ കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

