തൃശൂര്‍:മതിലകത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക പരിക്ക്. പറവൂര്‍ കരുമല്ലൂര്‍ സ്വദേശികളായ മടശ്ശേരി വീട്ടില്‍ 55 വയസുള്ള സതി, 54 വയസുള്ള ഗിരിജ, മുണ്ടൂര്‍ വീട്ടില്‍ 54 വയസുള്ള പ്രസന്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആക്റ്റ്സ് പ്രവര്‍ത്തകര്‍ ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5 മണിയോടെ ദേശീയപാത 66 – ല്‍ മതിലകം പള്ളിവളവിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പറവൂര്‍ കരുമല്ലൂര്‍ സ്വദേശികളുടെ കാറും, തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് വന്നിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.


