കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ നിന്ന് ആലുവ റൂറല്‍ എസ്‌പിയായിരുന്ന എ വി ജോര്‍ജ് കുറ്റവിമുക്തനായി. വകുപ്പുതല നടപടികളില്‍ നിന്ന് ഇതോടെ ജോര്‍ജ് ഒഴിവാക്കപ്പെട്ടു. സംഭവത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജോര്‍ജ് സാക്ഷി മാത്രമെന്ന് ഡി ജി പിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ജോര്‍ജിനെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍ നടപടി. കസ്റ്റഡി മരണക്കേസില്‍ നിന്ന് കുറ്റവിമുക്തനായതോടെ ജോര്‍ജ്ജിന് ഡി ഐ ജിയായി സ്ഥാനകയറ്റം ലഭിക്കും.