വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കുറ്റപത്രം.രണ്ട് പേര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി.വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, സിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. അതേസമയം, നെഹ്റു ഗ്രൂപ്പ് പ്രിന്‍സിപ്പല്‍ കൃഷ്ണദാസിനെ കേസില്‍ നിന്ന് ഒഴിവാക്കി.
![]()
ഇയാള്‍ക്കെതിരെ തെളിവില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയത്. കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സത്യാവസ്ഥ അറിയിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷ്ണദാസിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു. കൃഷ്ണദാസ് അറിയാതെ ഒന്നും സംഭവിക്കില്ലെന്നും അമ്മ മഹിജ പറയുന്നു.

