വെഞ്ഞാറമൂട്: പിതൃസഹോദരനെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി.വാമനപുരം തടത്തരികത്ത് വീട്ടില്‍ സത്യന് (65) നാണ് പരിക്കേറ്റത്. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പോലീസ് സംഭവത്തില്‍ കേസെടുത്ത് ആന്വേഷണം ആരംഭിച്ചു.സത്യന്റെ ജേഷ്ടന്റെ മകന് വാഴ്വേലിക്കോണം സ്വദേശി മനോജ്(35) സംഭവത്തിന് ശേഷം ഒളിവില്‍ പോയി.ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

