സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമാ താരം കാഞ്ചന അമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. ചേര്‍ത്തല പട്ടണക്കാട് പുന്നയ്ക്കല്‍ വീട്ടിലായിരുന്നു താമസം.
2017 ല്‍ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കാഞ്ചനയമ്മക്കായിരുന്നു. ഓലപീപ്പി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരം. പുന്നപ്ര-വയലാര്‍ എന്ന സിനിമയില്‍ ഷീലയുടെ അമ്മവേഷം ചെയ്ത് ശ്രദ്ധേയയായി.


