സർക്കാർ പ്രഖ്യാപിച്ച മലിന മുക്തം നവകേരളം ക്യാമ്പ് സ്ഥാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവർത്തനങ്ങൾ കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്തി വിശദാംശങ്ങള്‍ തയ്യാറാക്കണം. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്.
പലതരം പകര്‍ച്ചവ്യാധികള്‍ കണ്ടുവരുന്നുണ്ട്. നാട്ടില്‍ നിന്നും പൂര്‍ണമായി ഒഴിവായ രോഗങ്ങള്‍ പോലും വീണ്ടും വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.


