കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചില നിബന്ധനകൾക്ക് വിധേയമായാണ് ജാമ്യം നൽകുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്ന് അനുപമയുടെ വാദം.
ഇതേ വാദവുമായി കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ അനുപമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്.


