കൊച്ചി: ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകളിലെ ചാര്‍ജ് ഇന്ന് മുതൽ
വര്‍ദ്ധിക്കും. ആറ് രൂപയാണ് മുതല്‍ ബോട്ട് യാത്രയ്ക്ക് മിനിമം ചാര്‍ജ്. നാല് രൂപയില്‍ നിന്നാണ് ആറ് രൂപയായി മിനിമം ചാര്‍ജ് ഉയര്‍ത്തിയിരിക്കുന്നത്. കൂടിയ ചാര്‍ജ് 12 രൂപയില്‍ നിന്ന് 19 രൂപയാക്കിയിട്ടുണ്ട്.
യാത്രാക്കൂലി വര്‍ധനയുമായി ബന്ധപ്പെട്ട നാറ്റ്പാക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പ് തല കമ്മറ്റി തയാറാക്കിയ നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജലഗതാഗത വകുപ്പില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത്.


